Regd. No. 72/2007
ഒക്ടോബർ 31-ന് NSS-ന്റെ 112-ാം പതാക ദിനം രാവിലെ 8.30 ന് NSS HYDERABAD (TELANGANA) office അങ്കണത്തിൽ ആചരിച്ചു.
ആചാര്യന്റെ ഛായ ചിത്രത്തിന് മുൻപിൽ NSS ഹൈദരാബാദിന്റെ പ്രസിഡന്റ് ഉം VANITHA വിംഗ് PRESIDENT ഉം ഭദ്രദീപം തെളിയിച്ചും പുഷ്പാർച്ചന നടത്തിയും ജനറൽ സെക്രട്ടറി സോമൻ നായർ NSS ന്റെ വചനങ്ങൾ ചൊല്ലിയും പതാക ഉയർത്തി.
NSS അംഗങ്ങളും വനിത അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
നായർ സമുദായത്തിന്റെ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ NSS പതാക ദിനം എല്ലാ അംഗങ്ങളും ഒരുമിച്ച് ആഘോഷിച്ചു.
ഈ ദിനത്തിൽ സംഘടനയുടെ ഐക്യവും അച്ചടക്കവും സേവന മനോഭാവവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രതിജ്ഞാബദ്ധരാകണമെന്ന് NSS ഹൈദരാബാദ് ജനറൽ സെക്രട്ടറി പറഞ്ഞു.
എല്ലാവർക്കും NSS പതാക ദിനാശംസകൾ!